കണ്ണൂർ: മാനന്തവാടി -ബോയ്‌സ് ടൗൺ-പേരാവൂർ-ശിവപുരം- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി വിഷ്‌ണുരാജിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. City & Local ഗൈഡ്സ്റോ ഡ് കടന്നുപോകുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുത്ത് മഹസ്സർ തയ്യാറാക്കുന്നതിനും വില നിർണയം നടത്തുന്നതിനും സമയബന്ധിതമായി നടപടികൾ കൈക്കൊള്ളണം. ഇതിനായി നിലവിലുള്ളതിന് പുറമെ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. സർവെ നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സർവെ നടപടികളുടെ ഭാഗമായി കൂടുതൽ ഉപകരണങ്ങളും ജീവനക്കാരെയും ലഭ്യമാക്കും. ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിൽ സർവെ വിഭാഗവുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കും. കെ.ആർ.എഫ്.ബി യുമായി ചേർന്ന് റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ സംയുക്ത പരിശോധന നടത്തും. എത്രയും വേഗം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈമാറാൻ കഴിയണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. റവന്യൂ, സർവെ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
I heard that the airport road through Kottiyoor will be built soon. The process will be expedited.




















